ഹജ്ജ് തീർഥാടന നിരക്ക് കുറച്ചു

0
68

കുവൈത്ത് സിറ്റി: 2025 ലെ ഹജ്ജ് തീർഥാടന സീസണിലേക്കുള്ള രജിസ്ട്രേഷൻ കാലയളവ് ഔദ്യോഗികമായി തുറന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. ഈ വർഷത്തെ ഹജ്ജ് തീർഥാടന നിരക്ക് ഒരാൾക്ക് 1,600 മുതൽ 1,700 കുവൈറ്റ് ദിനാർ വരെയാണ്. 3800 കുവൈത്ത് ദിനാർ ആയിരുന്നു മുൻ നിരക്ക്. കേന്ദ്രീകൃത രജിസ്‌ട്രേഷൻ പ്ലാറ്റ്‌ഫോമുകൾ അടുത്തിടെ നടപ്പിലാക്കിയതാണ് ചെലവ് ഗണ്യമായി കുറയ്ക്കാൻ കാരണമെന്ന് ഹജ്ജ്, ഉംറ വകുപ്പ് ഡയറക്ടർ സത്താം അൽ മുസൈൻ പറഞ്ഞു . പ്രത്യേക ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും രജിസ്ട്രേഷൻ പ്രക്രിയ കാര്യക്ഷമമാക്കുന്നതിലൂടെ, നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടാണ് മന്ത്രാലയം ഹജ്ജ് കാമ്പെയ്ൻ വിലകളിൽ 40% വരെ കുറവ് വരുത്തിയത്.