ടെഹ്റാൻ: ഹമാസ് തലവൻ ഇസ്‌മായിൽ ഹനിയ (61) ഇറാൻ ടെഹ്റാനിലെ വസതിയിൽ കൊല്ലപ്പെട്ടു. വീട്ടിൽ അതിക്രമിച്ചു കയറിയ അക്രമികൾ ഹനിയയെ കൊലപ്പെടുത്തുകയായിരുന്നു.വെടിയേറ്റാണ് ഹനിയെ കൊല്ലപ്പെട്ടതെന്നാണ് വിവരം. സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. 2017 മുതൽ ഹമാസിന്റെ തലവനാണ് ഇസ്മയിൽ ഹനിയെ. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഹനിയെ ടെഹ്റാനിലെത്തിയത്. ഇസ്രയേലാണ് കൊലയ്ക്ക് പിന്നിലെന്ന് ഹമാസ് ആരോപിച്ചു.