ഹലാ മോദി; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

0
40

കുവൈത്ത് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ദ്വിദിന കുവൈത്ത് സന്ദർശന വേളയിൽ ശനിയാഴ്ച ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. കുവൈറ്റിലെ സബാഹ് അൽ സലേം ഏരിയയിലെ ഷെയ്ഖ് സാദ് അൽ അബ്ദുല്ല സ്‌പോർട്‌സ് കോംപ്ലക്‌സിൽ പ്രധാനമന്ത്രി മോദിയുടെ ‘ഹലാ മോദി’ കമ്മ്യൂണിറ്റി ഇവൻ്റിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവൻ്റിലേക്കുള്ള പ്രവേശനം നിയന്ത്രിതമാണ്. കുവൈറ്റിലെ രജിസ്റ്റർ ചെയ്ത ഇന്ത്യൻ അസോസിയേഷനിലേക്കാണ് ക്ഷണങ്ങൾ നൽകുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ 4,000 മുതൽ 5,000 വരെ കാണികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. കമ്മ്യൂണിറ്റി പരിപാടിയിൽ മോദി ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ലേബർ ക്യാമ്പ് സന്ദർശിക്കുകയും ചെയ്യും.