ഹവല്ലിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം; രണ്ടുപേർക്ക് പരിക്ക്

0
22

കുവൈറ്റ്‌ സിറ്റി : കുവൈത്തിലെ ഹവല്ലിയിൽ ഒരു അപ്പാർട്ട്മെന്റിന് തീപിടിച്ചു. തീപിടുത്തത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പരിക്കേറ്റ വരെ ഉടൻതന്നെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയും നാശനഷ്ടത്തിന്റെ വ്യാപ്തി വിലയിരുത്തുകയും ചെയ്യുന്നുണ്ട്. അന്വേഷണം പൂർത്തിയായാൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടും.ഇത്തരം സംഭവങ്ങൾ തടയുന്നതിന് സ്മോക്ക് ഡിറ്റക്ടറുകൾ സ്ഥാപിക്കുക, വൈദ്യുത സംവിധാനങ്ങൾ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുൾപ്പെടെയുള്ള അഗ്നി സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാൻ അധികൃതർ താമസക്കാരോട് ആവശ്യപ്പെട്ടു.