ഹവല്ലിയിൽ ഉപേക്ഷിക്കപ്പെട്ട 61 കാറുകൾ നീക്കം ചെയ്തു

0
11

കുവൈറ്റ്‌ സിറ്റി: പൊതു ക്രമവും വൃത്തിയും നിലനിർത്തുന്നതിന്റെ ഭാഗമായി ഹവല്ലിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കാറുകൾ മുനിസിപ്പാലിറ്റി നീക്കം ചെയ്തു. കൂടാതെ വിവിധ വിഭാഗങ്ങളിലായി 395 നിയമലംഘന നോട്ടീസുകൾ ആണ് മുനിസിപ്പാലിറ്റി പുറപ്പെടുവിച്ചത്. മൊത്തം ലംഘനങ്ങളിൽ 270 എണ്ണം പൊതു ശുചിത്വവുമായി ബന്ധപ്പെട്ടതാണ്. ഇത് താമസക്കാർക്കും ബിസിനസ്സുകൾക്കുമിടയിൽ മെച്ചപ്പെട്ട മാലിന്യ സംസ്കരണത്തിൻ്റെയും ശുചിത്വ രീതികളുടെയും ആവശ്യകതയെ അടിവരയിടുന്നു. റോഡ് അധിനിവേശം ചെയ്തതിൽ 100 നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തെരുവ് കച്ചവടക്കാർക്കെതിരെ 10 നിയമലംഘനങ്ങൾ രേഖപ്പെടുത്തു കയും ചെയ്തു.