ഹവല്ലിയിൽ 250 കിലോഗ്രാം കേടായ മാംസം കണ്ടു കെട്ടി

0
42

കുവൈത്ത് സിറ്റി: ഹവല്ലിയിൽ നിന്ന് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 250 കിലോഗ്രാം മാംസം കണ്ടുകെട്ടി. കൂടാതെ 11 നിയമലംഘന മുന്നറിയിപ്പുകൾ പുറപ്പെടുവിക്കുകയും ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ ഫുഡ് നടത്തിയ പരിശോധന കാമ്പയിനിന്റെ ഭാഗമായാണ് നടപടി. മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിറ്റതിനും ലൈസൻസില്ലാത്ത ഭക്ഷണശാലകൾ പ്രവർത്തിപ്പിച്ചതും തുടങ്ങി നിരവധി ലംഘനങ്ങളെ തുടർന്നാണ് മുന്നറിയിപ്പുകൾ നൽകിയത്. നിയമലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമനടപടികൾ തുടരുകയാണെന്ന് ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ അബ്ദുല്ല അൽ-കന്ദരി പറഞ്ഞു. ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്, ഫുഡ് സ്റ്റോറുകൾ, സെൻട്രൽ മാർക്കറ്റുകൾ, വെയർഹൗസുകൾ എന്നിവയുടെ മുഴുവൻ സമയ പരിശോധനയും തുടരുമെന്ന് അദ്ദേഹം പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി.