ഹീലിംഗ് ഹാൻസ് 2019

കുവൈറ്റ് : അഹമ്മദി സെന്റ്. തോമസ് ഇന്ത്യൻ ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിന്റെ  നേതൃത്വത്തിൽ  ഹീലിംഗ് ഹാൻസ് 2019 എന്ന ക്യാൻസർ കെയർ പ്രോജക്ടിനായി നടത്തപ്പെട്ട തിരുവോണപുലരി 2019   ഓണാഘോഷത്തിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് 5 ലക്ഷം രൂപയുടെ ചെക്ക് MGOCSM ന്റെ കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ മേഴ്സി ഫെലോഷിപ്പുമായി ചേർന്ന്, റീജണൽ ക്യാൻസർ സെന്ററിൽ (R C C)  ചികിത്സ തേടുന്ന നിര്‍ദ്ധനരായ ക്യാൻസർ രോഗികള്‍ക്ക് നൽകുന്നതിനായി ഇടവകയുടെ ആദ്യഫല പെരുന്നാളായ സാന്തോംഫെസ്റ്റ്- 2019 ന്റെ പൊതു സമ്മേളനത്തിൽ വെച്ച്  ഇടവകയുടെ വികാരിയും ഓ. സി. വൈ. എം യൂണിറ്റ്  പ്രസിഡന്റുമായ  റവ. ഫാ. അനിൽ വർഗീസിന്  ഓ. സി. വൈ. എം യൂണിറ്റ്  ട്രസ്റ്റി  ശ്രീ. ലിജോ ജോൺ കോശി, തിരുവോണപുലരിയുടെ ജനറൽ കൺവീനർ ശ്രീ. ജോഷി വി സൈമൺ, സുവനീർ കൺവീനർ ശ്രീ. ലിബു. എം. വർക്കി എന്നിവർ ചേർന്ന്  കൈമാറി. ഓ. സി. വൈ. എം യൂണിറ്റ്  വൈസ്  പ്രസിഡൻറ് ശ്രീ.അരുൺ തോമസ്, യൂണിറ്റ്  സെക്രട്ടറി ശ്രീ. മനു മോനച്ചൻ, ജോയിൻറ്  സെക്രട്ടറി ശ്രീ. ജിജിൻ ജിബോയ്, ഇടവകയുടെ ട്രസ്റ്റി ശ്രീ. പോൾ വർഗീസ്, സെക്രട്ടറി ബോബൻ ജോൺ എന്നിവർ ഇതിൽ സന്നിഹിതരായിരുന്നു.