കുവൈത്ത് സിറ്റി : ഹുസൈനിയ സന്ദര്‍ശകരുടെ സുരക്ഷ പരിരക്ഷിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറൽ ശൈഖ് സലീം നവാഫ് അല്‍ അഹ്മദ് അല്‍ സബാഹ് . ശനിയാഴ്ച ജഹ്റ, ഹവാലി ഗവർണറേറ്റുകളിലെ ഹുസൈനിയകളുടെ പരിശോധനയില്‍ സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കാനും അവര്‍ അഭിമുഖീകരിക്കാനിടയുള്ള തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നീക്കം ചെയ്യാനും അദ്ദേഹം സുരക്ഷ ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.ഈ ദിവസങ്ങളിൽ ഹുസൈനിയകളുടെ സ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനുള്ള മന്ത്രാലയത്തിന്‍റെ ഫീൽഡ് സുരക്ഷ പദ്ധതി അവലോകനം ചെയ്യുന്നതിനായി ഷെയ്ഖ് സലീം നിരവധി ഫീൽഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതായും മന്ത്രാലയത്തിന്‍റെ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.