ഹൃദയാഘാതം: മലയാളി ഉംറ തീർഥാടകൻ മരിച്ചു

0
8

റിയാദ്: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്നു. പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന.മക്കള്‍: റഷീഖ് (ഹൈദരാബാദ്), റിന്‍ഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാന്‍ (പ്ലസ് ടു വിദ്യാർഥി).