കുവൈത്ത് സിറ്റി : ഒരു വാഹനത്തിന് കീഴിൽ രണ്ട് ഡ്രൈവർമാരെ രജിസ്റ്റർ ചെയ്യാൻ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അനുമതി നൽകികൊണ്ട് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ (പിഎഎം) ഉത്തരവിട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ട്രക്കുകൾക്കും ഹാഫ് ലോറികൾക്കും മറ്റ് ഹെവി വാഹനങ്ങൾക്കുമാണ് തീരുമാനം ബാധകം. വാഹനങ്ങളുടെ ഡ്രൈവർമാരുടെ ഉയർന്ന വേതനം സംബന്ധിച്ച് തൊഴിലുടമകളുടെയും കമ്പനികളുടെയും സമീപകാല പരാതികൾ കണക്കിലെടുത്താണ് തീരുമാനമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.