കുവൈത്തിലെ സാമൂഹ്യ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന ഹൈഡയിൻ തോമാച്ചൻ കുട്ടനാട് ഇടതു സ്ഥാനാര്ഥിയാകുമെന്നു ഏകദേശം ഉറപ്പായി. അന്തരിച്ച മുൻ മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ കൂടിയാണ് തോമാച്ചൻ. കുവൈത്തിലെ മലയാളികളുടെ പൊതു പ്രശ്നങ്ങളിൽ എന്നും മുൻപന്തിയിൽ ഉണ്ടായിരുന്ന തോമാച്ചൻ തോമസ് ചാണ്ടിക്ക് അസുഖം ബാധിച്ചതോടെയാണ് നാട്ടിൽ സ്ഥിര താമസമാക്കിയത്. തോമസ് ചാണ്ടിയുടെ അഭാവത്തിൽ മണ്ഡലത്തിലെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നതും തോമാച്ചനായിരുന്നു.
കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസാണ് എൻസിപി സ്‌ഥാനാർഥിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിൽ ഒരു ആശയക്കുഴപ്പവും എൻസിപിയിൽ ഇല്ലെന്നും എൽഡിഎഫിന്റെ അംഗീകാരം ലഭിച്ചശേഷം ഔദ്യോഗികമായി സ്‌ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്നും എ കെ ശശീന്ദ്രനും മാണി സി കാപ്പനും അറിയിച്ചു. അതാണ് ഇടത്‌മുന്നണിയിലെ കീഴ്‌വഴക്കമെന്നും ശശീന്ദ്രൻ പറഞ്ഞു