ഹൈദരാബാദിൽ നടന്ന പുഷ്പ 2 പ്രീമിയറിൽ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ചു, കുട്ടി ഗുരുതരാവസ്ഥയിൽ

0
29

ഹൈദരാബാദ്: അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2: ദ റൂൾ എന്ന ചിത്രത്തിൻ്റെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീക്ക് ദാരുണാന്ത്യം. ആർടിസി ക്രോസ്‌റോഡിലെ സന്ധ്യ തിയറ്ററിൽ സിനിമാ യൂണിറ്റ് അംഗങ്ങൾക്കൊപ്പം നടൻ അല്ലു അർജുൻ ഷോ കാണാൻ എത്തിയതായിരുന്നു സംഭവം. രാത്രി 10.30ഓടെ താരത്തെ കാണാൻ വൻ ജനക്കൂട്ടം എത്തിയതോടെയാണ് സംഘർഷാവസ്ഥ ഉടലെടുത്തത്. സ്ത്രീയുടെ കൂടെ ഉണ്ടായിരുന്ന കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.