ഹോം കെയർ പ്രവർത്തനമാരംഭിച്ചു

0
58

തൃശ്ശൂർ: ജില്ലയിൽ ആനക്കല്ല് ഭാഗത്തായി വെള്ളിയാഴ്ച ഹോം കെയർ പ്രവർത്തനമാരംഭിച്ചു. രോഗികൾക്ക് വീടുകളിലെത്തി ചികിത്സ ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കാൻസർ രോഗ ബാധിതരുടെ വീടുകളിലെത്തി പരിശോധിക്കുകയും അവർക്ക് മതിയായ പരിചരണം ലഭിക്കുന്നുണെന്ന് ഉറപ്പാക്കുകയും ചെയ്തു. കാൻസർ രോഗികൾക്കുള്ള പെൻഷൻ ലഭിക്കാത്തവർക്ക് അതിനുള്ള സർട്ടിഫിക്കറ്റിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുകയും അതു പ്രകാരം സർട്ടിഫിക്കറ്റ് വാങ്ങി വില്ലേജ് ഓഫീസിൽ അക്ഷയ വഴി അപേക്ഷ നൽകുകയും ചെയ്തു.പ്രായമായവർക്ക് ചികിത്സ സംബന്ധമായ പരിശോധനകൾക്കും മറ്റും ആശുപത്രികളും ക്ലിനിക്കുകളും കയറി ഇറങ്ങുന്നതിൻ്റെ ബുദ്ധിമുട്ടുകൾ ഒരു പരിധിവരെ കുറക്കാൻ ഹോം കെയറിന് സാധിക്കും.