കുവൈത്ത് സിറ്റി കുവൈത്തിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന നവാസീബ് റോഡിലെ 8 പാലങ്ങളുടെ നിർമ്മാണ ജോലികള്‍ 2023 ജൂണോടെ പൂർത്തിയാക്കുമെന്ന് കൺസ്ട്രക്ഷൻ വീക്ക് മാഗസിൻ റിപ്പോർട്ട് ചെയ്തു, പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ 2020 ജനുവരിയിലാണ് ആരംഭിച്ചത്. ഫ്രെയ്‌സിനെറ്റ് മിഡിൽ ഈസ്റ്റിനാണ് നിർമ്മാണ ചുമതല. റോഡ് ശൃംഖലയുടെ ഭാഗമായ 8 പാലങ്ങളുടെ 88% നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായതായി കമ്പനിയെ ഉദ്ധരിച്ച് മാഗസിൻ റിപ്പോർട്ട് ചെയ്തു, മൊത്തം 1736 മീറ്റർ നീളം 302 സെക്ടറുകളായി തിരിച്ചിരിക്കുന്നു, അതേസമയം ഇന്‍റർസെക്ടറുകളുടെ പരമാവധി നീളം 110 മീറ്ററാണ്. കുവൈത്തില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള പ്രധാന റോഡുകളിലൊന്നാണ് നുവൈസീബ് എന്നതിനാല്‍ തന്നെ പ്രധാനപ്പെട്ട നിർമ്മാണ പദ്ധതികളിലൊന്നാണിത്.