കുവൈത്തിൽ 10 ദശലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി

0
26

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് 10 ദശലക്ഷം ലിറിക്ക ഗുളികകൾ പിടികൂടി.ചൈനയിൽ നിന്ന് ഷുവൈഖ് തുറമുഖം വഴി കണ്ടെയ്‌നറിൽ രഹസ്യമായി കടത്താൻ ശ്രമിച്ച ഗുളികകളാണ് പിടികൂടിയത്. ഫർണിച്ചർ ചരക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഗുളികകൾ. ഇതുമായി ബന്ധപ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും അവർ കുറ്റം സമ്മതിക്കുകയും ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.