കുവൈത്തിൽ കോവിഡ് രോഗികളിൽ 10%വും യുവജനങ്ങൾ

0
20

കുവൈത്ത് സിറ്റി: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കൊവിഡ് അണുബാധയിൽ നിന്നും അതിന്റെ വകഭേദങ്ങളിൽ നിന്നും സംരക്ഷണം നൽകുന്നതിനായി വാക്സിനേഷൻ ആരംഭിക്കാൻ ആരോഗ്യ മന്ത്രാലയം തയ്യാറെടുക്കുകയാണ്. കോവിഡ് വ്യാപന സമയത്ത് രാജ്യത്ത് കൊറോണ വൈറസ് ബാധിച്ച കുട്ടികളുടെ നിരക്ക് മൊത്തം അണുബാധയുടെ 10 മുതൽ 12 ശതമാനം വരെയാണ് .വാക്സിൻ 90 ശതമാനവും ഫലപ്രദമാണെന്നും ഡെൽറ്റ മ്യൂട്ടന്റ് ഉൾപ്പെടെയുള്ള മ്യൂട്ടന്റുകളിൽ നിന്ന് സംരക്ഷണം നൽകുമെന്നും 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് മൂന്നാഴ്ചത്തെ രണ്ട് ഫൈസർ ഡോസുകൾ ഉപയോഗിച്ച് വാക്സിനേഷൻ നൽകാൻ പൗരന്മാരും പ്രവാസികൾ ഉൾപ്പെടെ ഏവരും തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.

സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിൽ പ്രത്യേകിച്ച് വാക്‌സിനേഷൻ എടുക്കാത്തവരിൽ അണുബാധകൾ വർദ്ധിക്കുന്നതിനെക്കുറിച്ച് ചില രാജ്യങ്ങളിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഈ വിഭാഗത്തിൽ പെടുന്നവർക്ക് വാക്‌സിനേഷൻ നൽകാൻ മന്ത്രാലയം ശ്രദ്ധകേന്ദ്രീകരിക്കുന്നതായി അധികൃതർ വ്യക്തമാക്കി.