കുവൈത്തിൽ 10 ടൺ പാൻ കസ്റ്റംസ് പിടിച്ചെടുത്തു

കുവൈത്ത് സിറ്റി: ഷുവൈഖ് തുറമുഖത്ത് നിന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച പത്ത് ടൺ ‘പാൻ’ അടങ്ങിയ കണ്ടെയ്‌നർ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. ഈ കണ്ടെയ്‌നർ ഗൾഫ് രാജ്യത്ത് നിന്നാണ് കുവൈത്തിലേക്ക് വന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പാൻ. കണ്ടയിനർ ഇവിടേക്ക് വരുത്തിച്ച ഉടമകൾക്കെതിരെ നടപടി സ്വീകരിക്കും.