കുവൈത്ത് സിറ്റി: ഒട്ടകത്തിന്റെ പേരിൽ നടന്ന വാഗ്വാദത്തിനിടെ സ്വദേശി കൊല്ലപ്പെട്ട കേസിൽ ബെദൗൺ പൗരന് കുവൈറ്റ് ക്രിമിനൽ കോടതി 10 വർഷം തടവ് വിധിച്ചു. അൽ ജഹ്‌റ ഗവർണറേറ്റിൽ കഴിക്ക മാർച്ചിൽ ആയിരുന്നു സംഭവം. പ്രതിയുടെ ക്യാമ്പിലേക്ക് കൊല്ലപ്പെട്ടയാളുടെ ഉടമസ്ഥതയിലുള്ള ഒട്ടകം കയറിയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് പ്രതി തന്റെ കാർ ഉപയോഗിച്ച് 60 വയസുള്ള ഇരയെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു .
Home Middle East Kuwait ഒട്ടകത്തെ ചൊല്ലിയുള്ള തർക്കത്തിൽ സ്വദേശി കൊല്ലപ്പെട്ടു, പ്രതിക്ക് 10 വർഷം തടവ്