60 വയസ്സിന് മുകളിലുള്ളവർക്ക് 100 ദിനാർ വർക്ക് പെർമിറ്റ് ഫീസ്; എല്ലാ വർഷവും ഫീസ് ഇരട്ടിയാക്കണെമെന്നും നിർദ്ദേശം

0
23

കുവൈത്ത് സിറ്റി: ഹൈസ്കൂൾ ഡിപ്ലോമയോ അതിൽ താഴെയോ വിദ്യാഭ്യാസ യോഗ്യതയുള്ള 60 വയസ്സിനു മുകളിൽ പ്രായമുള്ള പ്രവാസികളുടെ വാർഷിക വ ർക്ക് പെർമിറ്റിന്റെ ഫീസ് വർദ്ധിപ്പിക്കാൻ നിർദ്ദേശം . ഫീസ് 100 ദിനാർ ആയി വർധിപ്പിക്കാനും പ്രതിവർഷം ഇരട്ടിയാക്കാനുമാണ് ലേബർ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർമാർ പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവറിന് നിർദ്ദേശം നൽകിയത്. ഈ നടപടിയിലൂടെ വാർ‌ഷിക പെർ‌മിറ്റ് ഫീസ് ഓരോ വർഷം  കൂടുമ്പോഴും  ഇരട്ടിയാകും, ഈ വിഭാഗത്തിൽ പെടുന്നവർ അതോടെ വർക്ക് പെർമിറ്റ് പുതുക്കുന്നത് അവസാനിപ്പിക്കുകയും റസിഡൻസ് നിയമ  പ്രകാരം സ്വയം സ്പോൺസർഷിപ്പിലേക്കോ ഫാമിലി വിസയിലേക്കോ മാറുകയോ മാത്രമാകും പിന്നീട് ഇവർക്ക് മുന്നിലുള്ള ഓപ്ഷൻ എന്നും നിർദേശത്തിൽ ഉള്ളതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു.

ജനുവരി മുതൽ 60 വയസ്സിനു മുകളിലുള്ള നൂറുകണക്കിന് പ്രവാസികൾ അവരുടെ പ്രസിഡൻസി ആർട്ടിക്കിൾ 22, 24 എന്നിവയിലേക്ക് മാറ്റിയതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.  60 കഴിഞ്ഞവർക്ക് ഇളവുകൾ നൽകുന്നു എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വിവരങ്ങളെ മന്ത്രാലയം നേരത്തെ തള്ളിയിരുന്നു. 60 കഴിഞ്ഞ ഒരു പ്രത്യേക വിഭാഗത്തിന് ആണ് നിലവിൽ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവൻ കുവൈത്തിൽ ജനിച്ചവേരോ 25 വർഷമോ അതിലധികമോ ആയി ഒരു പ്രത്യേക തൊഴിൽ പ്രാവീണ്യമുള്ള വരോ ആണെങ്കിൽ  മാത്രമാണ് ഇളവുകൾ നൽകുക

.