കുവൈത്ത് സിറ്റി : ഫെബ്രുവരി 21 ഞായറാഴ്ച മുതൽ പ്രവാസികൾക്ക് കുവൈത്തിലേക്ക് വീണ്ടും പ്രവേശിക്കാൻ അനുമതി ലഭിക്കും . നിലവിൽ പ്രതിദിനം 1,000 യാത്രക്കാർക്ക് മാത്രമാണ് കുവൈത്തിൽ പ്രവേശിക്കാൻ അനുവാദമുള്ളത് ഫെബ്രുവരി 21 ന് ശേഷം കൂടുതൽ അറിയിപ്പ് ലഭിക്കുന്നത് വരെ ഇത് തുടരുമെന്ന് പ്രദേശിക ദിനപത്രങ്ങൾ റിപ്പോർട്ട് ചെയ്തു .
ഇന്ത്യ ഉൾപ്പെടെ 35 രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങൾ നേരത്തെതിനു സമാനമായ രീതിയിൽ തുടരും. ഈ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ട്രാൻസിറ്റ് രാജ്യങ്ങളിൽ 14 ദിവസം നിർബന്ധിത ക്വാറൻ്റെയിൻ ചെലവഴിക്കണം. ശേഷം കുവൈത്തിൽ എത്തിയ ശേഷം 7 ദിവസത്തെ ക്വാറൻ്റെയിിനും ഉണ്ടാാക്കും. ഇവ സ്വന്തം ചെലവിൽ ആയിരിക്കും. ഹോട്ടൽ ക്വാറൻ്റെയിന് ശേഷം ഏഴുദിവസം താമസ സ്ഥലങ്ങളിലും ക്വാറൻ്റെയിൻ ഇരിക്കണം എന്ന് ബന്ധപ്പെട്ട അധികൃതരെ ഉദ്ധരിച്ച് അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.