രണ്ടാഴ്ചയ്ക്കകം കുവൈത്തിൽ വിതരണം ചെയ്തത് 10000 പാസ്പോർട്ടുകൾ

0
28

കുവൈത്ത് സിറ്റി: പൗരന്മാർക്ക് പാസ്‌പോർട്ട് വിതരണം ചെയ്യുന്നതിനുള്ള സ്വയം സേവന പദ്ധതി ആരംഭിച്ച് ഏകദേശം രണ്ടാഴ്ചയ്ക്കകം 10,000 പാസ്‌പോർട്ടുകൾ വിതരണം ചെയ്തതായി ട്രാവൽ ഡോക്യുമെന്റ്സ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ കേണൽ അബ്ദുല്ല അൽ-അംഹോജ് അറിയിച്ചു. ഓൺലൈനായി സമർപ്പിച്ച അപേക്ഷകർക്ക് ദേശീയ ഐഡന്റിറ്റി സെന്ററുകളിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയാണ് ഇത് വിതരണം ചെയ്യുന്നത്. ഈ വർഷം പാസ്‌പോർട്ടുമായി ബന്ധപ്പെട്ട 30,000 ഇടപാടുകൾ ഓൺലൈനായി ലഭിച്ചതായി കേണൽ അൽ-അംഹോജ് പറഞ്ഞു.