11 വ്യക്തികളുടെ പൗരത്വം റദ്ദാക്കി കുവൈത്ത്

0
77

കുവൈത്ത് സിറ്റി: 11 വ്യക്തികളുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനം പുറപ്പെടുവിച്ച് കുവൈറ്റ്. കുവൈറ്റ് പൗരത്വ നിയമവും അതിൻ്റെ തുടർന്നുള്ള ഭേദഗതികളും നിയന്ത്രിക്കുന്ന 1959 ലെ അമീരി ഡിക്രി നമ്പർ 15 ലെ ആർട്ടിക്കിൾ 9, 11 എന്നിവ അനുസരിച്ചാണ് ഈ തീരുമാനങ്ങൾ എടുത്തത്. കുവൈറ്റ് പൗരത്വത്തിൻ്റെ സമഗ്രത ഉയർത്തിപ്പിടിക്കാനും നിയമ ലംഘനങ്ങൾ നേരിടാനും ഈ നീക്കം ലക്ഷ്യമിടുന്നു.