തിരുവനന്തപുരം: പതിനൊന്നു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 306 ആയി. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള ആറുപേര്‍ക്കും കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച അഞ്ചുപേര്‍ ദുബായിൽ നിന്നും(കാസര്‍ഗോഡ്-3, കണ്ണൂര്‍-1, എറണാകുളം-1) വന്നവരാണ്. ആലപ്പുഴ, കൊല്ലം, കാസര്‍കോട് എന്നീ ജില്ലകളിലെ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരാണ്. പാലക്കാട് രോഗം സ്ഥിരീകരിച്ചയാള്‍ നാഗ്പുറില്‍നിന്നു വന്നയാളാണ്. കാസര്‍കോട് സ്വദേശികളായ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,71,355 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.