കുവൈത്തിൽ സൗത്ത് ഖൈറവാൻ പ്രദേശത്ത് നിർമ്മിച്ച  2200 വീടുകളുടെ താക്കോൽദാനം നിർവഹിച്ചു

0
31

കുവൈത്ത് സിറ്റി: സൗത്ത് ഖൈറവാൻ പ്രദേശത്ത് നിർമ്മിച്ച  2200 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചതായി മുനിസിപ്പൽ കാര്യ സഹമന്ത്രിയും കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രിയുമായ ഡോ. റാണ അൽ-ഫാരിസ് അറിയിച്ചു. ഭവന ക്ഷേമത്തിനായുള്ള പൊതു അതോറിറ്റിക്ക് ആണ് താക്കോൽ കൈമാറിയത്. 11,000 സ്വദേശികൾ ഈ വീടുകളുടെ ഗുണഭോക്താക്കൾ ആകും എന്ന് അവർ പറഞ്ഞു. കുവൈത്ത് മുനിസിപ്പാലിറ്റിയും മുനിസിപ്പൽ കൗൺസിലും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനൊപ്പം വരും നാളൽ കൂടുതൽ ഭൂമി അനുവദിക്കുന്നതിനും കൂടുതൽ ഭവന പദ്ധതികളിലൂടെ പൗരന്മാർക്ക് സേവനം നൽകുന്നതിനും ഇവ ലഭിക്കുന്നതിനുള്ള  കാലയളവ് കുറയ്ക്കുന്നതിനും സഹായകമാകുമെന്ന്  പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.