കുവൈത്ത് സിറ്റി: കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത് പ്രതിരോധിക്കുന്നതിന് ആവശ്യമായ ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തതിനാൽ കുവൈത്തിൽ ഇതുവരെ അടച്ചുപൂട്ടിയ കടകളുടെ എണ്ണം 1,115 ൽ എത്തി. കൊറോണ വൈറസ് വ്യാപനം തടയുന്നതുമായി ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നു എന്ന് നിരീക്ഷിക്കുന്നതിന് നിയോഗിക്കപ്പെട്ട സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാലയളവിൽ സംഘം 13,680 നിയമലംഘനങ്ങൾ കണ്ടെത്തി 87,989 മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഇതുവരെ 679,552 കടകളും സമുച്ചയങ്ങളും സമാന്തര വിപണികളുമാണ് സമിതി സന്ദർശിച്ചത്.