വെല്‍ഫെയര്‍ കേരള കുവൈത്ത് ഓണ്‍ലൈന്‍ പൊതുസമ്മേളനവും ഭാരവാഹികളെ പ്രഖ്യാപിക്കലും

0
47

വെല്‍ഫെയര്‍ കേരള കുവൈത്ത് ഓണ്‍ലൈന്‍ പൊതുസമ്മേളനവും
പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള
ഭാരവാഹികളെ പ്രഖ്യാപിക്കലും മാർച്ച്‌ 5 വെള്ളിയാഴ്ച .

കുവൈത്ത് സിറ്റി : ആനുകാലിക രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിശകലനം ചെയ്തു കൊണ്ട് വെല്‍ഫെയര്‍ കേരള കുവൈത്ത് പൊതുസമ്മേളനം സംഘടിപ്പിക്കുന്നു .

മാര്‍ച്ച്‌ 5 ന് വെള്ളിയാഴ്ച കുവൈത്ത് സമയം 7.30 ന് വെല്‍ഫെയര്‍ കേരള കുവൈത്ത് ഫേസ്ബുക്ക്‌ പേജില്‍ തത്സമയം സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ്‌ സുരേന്ദ്രന്‍ കരീപ്പുഴ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

വെൽഫെയർ പാർട്ടി വിദ്യാർത്ഥി വിഭാഗം ഫ്രറ്റേര്‍ണിറ്റി മൂവ്മെന്റ്
കേരള സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട
നജ്ദ റൈഹാന് സമ്മേളനത്തില്‍ സ്വീകരണം നല്‍കും.

വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ്‌ റസീന മുഹിയിദ്ധീന്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ വെച്ച് വെല്‍ഫെയര്‍ കേരള കുവൈത്തിന്റെ പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ പ്രഖ്യാപനവും നടക്കും.