കർഫ്യൂ നിയമ ലംഘനം;12 ജീവനക്കാർക്കെതിരെ നടപടി

കുവൈത്ത് സിറ്റി: കുവൈത്തിൽ ഭാഗിക കർഫ്യു നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ച് പ്രവർത്തിച്ച  ഭക്ഷണശാലകളിലെ 12 ജീവനക്കാരെ അറസ്റ്റ് ചെയ്തു.  ഷാബ് അൽ ബഹ്‌രി പ്രദേശത്ത് പ്രവർത്തിക്കുന്ന എന്ന റസ്റ്റോറൻറ്് കഫേ എന്നിവിടങ്ങളിൽ നിന്നായി 4 ജീവനക്കാരെയും, അബു അൽ ഹസാനിയ പ്രദേശത്ത് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് റസ്റ്റോറൻ്റിൽ ശീഷ് സൗകര്യം നൽകിയ എട്ട് ജീവനക്കാരെയുമാണ്  അറസ്റ്റ് ചെയ്തത്.

ഈ ഭക്ഷണശാലകൾക്കെതിരെ നിയമ നടപടിി സ്വീകരിക്കുകയും ചെയ്യുകയുമായിരുന്നു.  ആഭ്യന്തര മന്ത്രാലയവും റെസിഡൻസി അഫയേഴ്‌സും വാണിജ്യ മന്ത്രാലയവും സംയുക്തമായാണ് റെയ്ഡ് നടത്തിയത് .