സർക്കാർ സർവ്വെ പ്രകാരം കുവൈത്തിലെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം ഒരു ലക്ഷത്തിരുപത്തിനായിരം കവിഞ്ഞു. അനധികൃത കുടിയേറ്റക്കാരുടെ എണ്ണം പരമാവധി കുറച്ച് കൊണ്ട് വരാനുള്ള സത്വരനടപടികൾ ഉണ്ടാവുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പെർമിറ്റുകളും വിസകളും റദ്ദായവർ എത്രയും പെട്ടന്ന് പുതുക്കേണ്ടതാണ്, അല്ലാത്ത പക്ഷം സെക്ര്യൂരിറ്റി കാമ്പയിനുകളും അറസ്റ്റുകളും നേരിടേണ്ടി വരുന്നതാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അറുനൂറ്റിയിരുപതോളം പേരെ ഡിപോർട്ടേഷൻ ഡിപ്പാർട്ട്മെന്റ് സ്വദേശങ്ങളിലേക്ക് തിരിച്ച് വിട്ടിരുന്നു. ഇതിൽപതിനെട്ട് സ്ത്രീകളും ഉൾപ്പെടുന്നു.