കുവൈത്തിലേക്ക് തിരികെയെത്താൻ കഴിയാതിരുന്ന 12,391 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദായി

0
27

കുവൈത്ത് സിറ്റി :ജനുവരി 12 മുതൽ മാർച്ച് 7 വരെയുള്ള കാലയളവിൽ 19,995 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതായി പബ്ലിക് അതോറിറ്റി ഫോർ മാൻ‌പവർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് നിന്ന് തിരികെ മടങ്ങേണ്ട തരത്തിൽ വർക്ക് പർമിറ്റ് റദ്ദായവരുടെ എണ്ണം 6245  ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കുവൈറ്റിലേക്ക് മടങ്ങി വരുന്ന ആകാതെ അന്യരാജ്യങ്ങളിൽ പെട്ടുപോയത് മൂലം  റെസിഡൻസി വിസ പുതുക്കാൻ കഴിയാഞ്ഞതിനെത്തുടർന്ന് 12,391 പ്രവാസികളുടെ വർക്ക് പെർമിറ്റ് റദ്ദായി.തൊഴിലാളികൾ മരിച്ചതിനാൽ 896 വർക്ക് പെർമിറ്റുകൾ റദ്ദാക്കി, 463 പെർമിറ്റുകൾ ഫാമിലി വിസകൾ, വീട്ടുജോലിക്കാർ അല്ലെങ്കിൽ സ്വയം സ്പോൺസർഷിപ്പ് എന്നിവയിലേക്ക് മാറ്റി.