കുവൈറ്റ് സിറ്റി: സുരക്ഷാ കാമ്പയിനിൽ 14 പ്രവാസികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതു ധാർമ്മികത സംരക്ഷിക്കുന്നതിനും വ്യക്തികളെ കടത്തുന്നത് തടയുന്നതിനുമായുള്ള വകുപ്പ് ഹവല്ലിയിലെ മസാജ് പാർലറുകളിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ക്വാർട്ടറ്റ് കമ്മിറ്റിയുടെ സഹകരണത്തോടെയാണ് സുരക്ഷ പരിശോധന നടത്തിയത്.