കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമാണ ശാലയിൽ റെയ്ഡ്, 140 മദ്യ ബാരലുകൾ പിടിച്ചെടുക്കുകയും ഒരുകൂട്ടം നേപ്പാളി തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സുബിഹ് പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അനധികൃത മദ്യ നിർമ്മാണശാലയിലാണ് ആണ് അബ്ദാലി
സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. നേപ്പാളി പ്രവാസികൾ അധിവസിക്കുന്ന പ്രദേശത്തായിരുന്നു അനധികൃതമായി മദ്യ നിർമ്മാണം നടന്നത്. പ്രവാസികൾ താമസിക്കുന്ന ക്യാബിനുകളിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശത്ത് പെട്രോളിങ് നടത്തുകയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ശ്രദ്ധയിൽ പെടുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ നിർമാണ യൂണിറ്റുകൾ കണ്ടെത്തിയത്.
കൂടുതൽ പരിശോധനയിൽ മദ്യം ഉത്പാദിപ്പിക്കുന്ന വലിയ ഫാക്ടറിയാണ് ഇവിടെ പ്രവർത്തിച്ചതെന്ന് അന്വേഷണസംഘത്തിന് മനസ്സിലായി.
തൊഴിലാളികളുടെ ഐഡന്റിറ്റി പരിശോധിച്ചതിൽ നിന്നും ഇവർ അനധികൃത തൊഴിലാളികളാണെന്ന് തെളിയുകയും ചെയ്തതായി ആയി അൽ റായ് റിപ്പോർട്ട് ചെയ്തു. ഇവരെ അറസ്റ്റ് ചെയ്ത് അധികൃതർക്ക് കൈമാറി.