കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് കുവൈത്തിൽ എത്തിയത് 453 ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ 1,442 യാത്രക്കാർ

0
20

കുവൈത്ത് സിറ്റി : ഫെബ്രുവരി 21 ഞായറാഴ്ച കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും തുറന്നതിന് ശേഷം ഇന്നലെ രാത്രി വരെ  1,442 യാത്രക്കാർ രാജ്യത്ത് തിരിച്ചെത്തി. 48 വിമാനങ്ങളിൽ ആയാണ് ആണ് ഇവർ എത്തിയത്. ഇതിൽ 989 പൗരന്മാരും ബാക്കിയുള്ള 453 പേർ ഗാർഹിക തൊഴിലാളികളുമാണ്. യാത്രക്കാരിൽ ഭൂരിഭാഗവും ഇന്ത്യ ഗൾഫ് രാജ്യങ്ങൾ, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.

382 പൗരന്മാരും 331 വീട്ടുജോലിക്കാരും ഉൾപ്പെടുന്ന 713 യാത്രക്കാരുമായി 25 വിമാനങ്ങളാണ് ഞായറാഴ്ച രാജ്യത്ത് എത്തിയത്. തിങ്കളാഴ്ച രാത്രി 7 മണി വരെ 22 വിമാനങ്ങളിലായി 729 യാത്രക്കാർ എത്തി, ഇതിൽ 607 പൗരന്മാരും 122 വീട്ടുജോലിക്കാരു മായിരുന്നു.

എത്തിച്ചേർന്ന എല്ലാ യാത്രക്കാരും പി‌സി‌ആർ‌ പരിശോധനയ്ക്ക് വിധേയരായി. രാജ്യത്തെ പല ഹോട്ടലുകളിലായി ഇവർ ക്വാറൻ്റൈൻ ആരംഭിച്ചു. വീട്ടുജോലിക്കാർക്ക് “ബെൽസലാമ” യിലും സ്വദേശികൾ  “കുവൈറ്റ് മൊസാഫർ” പ്ലാറ്റ്ഫോമിലും രജിസ്റ്റർ ചെയ്ത ശേഷമാണ്  രാജ്യത്ത് എത്തിയത്. മുൻകരുതൽ മാനദണ്ഡം അനുസരിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തികരിച്ചതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.