കുവൈത്തിൽ 1,460 സ്കൂളുകൾ സെപ്റ്റംബറിൽ തുറക്കാൻ പൂർണ്ണസജ്ജം

0
16

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളെല്ലാം സെപ്റ്റംബർ മുതൽ    പ്രവർത്തനം പുനരാരംഭിക്കുന്നതിനായി  സജ്ജമായി കഴിഞ്ഞതായി വിദ്യാഭ്യാസ മന്ത്രാലയം. 1460 സ്കൂളുകളാണ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂർണ സജ്ജമായതെന്ന് അധികൃതർ അറിയിച്ചു.

അതേസമയം രാജ്യത്ത് ഉയർന്ന വിദ്യാർഥിക്ക് സാന്ദ്രതയുള്ള ചില അറബ് സ്കൂളുകളും ഇന്ത്യൻ, പാകിസ്ഥാൻ, ഫിലിപ്പിനോ സ്കൂളുകളും പുനരാരംഭിക്കുന്നതുമാണ് ശ്രമകരം എന്നും അധികൃതർ പറഞ്ഞു. വിദ്യാഭ്യാസ മന്ത്രാലയം  ഓരോ  ഗവർണേറ്റുകളിലും  പരിശോധന സംഘങ്ങൾ രൂപീകരിച്ച് ഫീൽഡ് സന്ദർശനങ്ങൾ ആരംഭിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു. സ്കൂളുകളിൽ നടപ്പാക്കിയ ആരോഗ്യ മുൻകരുതൽ നടപടികളും മറ്റും നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിന് വേണ്ടിയാണിത്.

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുമായി 1460 സ്കൂളുകൾ ആണുള്ളത്. ഇതിൽ 855 സ്കൂളുകൾ പൊതു വിദ്യാഭ്യാസ മേഖലയിലും 605 സ്കൂളുകൾ സ്വകാര്യ  സ്കൂളുകളുമാണ്. ഏകദേശം 70,000 ത്തോളംംം വിദ്യാർത്ഥികൾ ആണ് സ്കൂളിലേക്ക് മടങ്ങി എത്തേണ്ടത്.

പൊതുവിദ്യാഭ്യാസ മേഖലയിലെ കിന്റർഗാർട്ടനുകളുടെ എണ്ണം 202 ഉം പ്രൈമറി സ്കൂളുകളുടെ എണ്ണം 297 ഉം ഇന്റർമീഡിയറ്റ് സ്കൂളുകളുടെ എണ്ണം 223 ഉം സെക്കൻഡറി സ്കൂളുകൾ 151 ഉം ആണ്. സ്വകാര്യ  അറബ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം 179 ആയി. ആൺകുട്ടികൾക്കായി 79 സ്കൂളുകളും പെൺകുട്ടികൾക്ക് 52 സ്കൂളുകളും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 48 മിക്സഡ് സ്കൂളുകളുമുണ്ട്. രാജ്യത്ത് ആകെ 409 വിദേശ സ്കൂളുകളും ഉണ്ട്.