കുവൈത്തിൽ സ്ത്രീകൾക്കായുള്ള സലൂൺ, ഹെൽത്ത് ക്ലബ് ,തയ്യൽ കടകൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കി വനിത ഹെൽത്ത് കണ്ടീഷൻ ടീം

0
15

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്ത്രീകൾക്കായുള്ള സലൂൺ ഹെൽത്ത് ക്ലബ്  തയ്യൽ കടകൾ എന്നിവിടങ്ങളിൽ  പരിശോധന കർശനമാക്കി. ഹെൽത്ത് കണ്ടീഷൻ കമ്മിറ്റിയുടെ വനിത സംഘമാണ് പരിശോധന നടത്തുന്നത്. അൽ-റെഗ്ഗി, ദാസ്മാൻ, സബ അൽ-സേലം, അൽ-ജഹ്‌റ, അൽ-ഷാബ്, ജാബ്രിയ എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും കർശനമായ പരിശോധന നടക്കുന്നതായി അൽ ഖബാസ് റിപ്പോർട്ട് ചെയ്തു.  ഹോട്ടലുകളിലും  ഹാളുകളിലും  മറ്റുമായി നടക്കുന്ന ഒത്തുചേരലുകൾ വിവാഹ പാർട്ടികൾ എന്നിവ കേന്ദ്രീകരിച്ചും സംഘം പരിശോധിക്കുന്നുണ്ട്.

സ്ത്രീകളുമായി ബന്ധപ്പെട്ട  പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ആരോഗ്യ ആവശ്യകഥ ആവശ്യകതകൾ പൂർണ്ണമായും പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുമെന്ന് മാനവവിഭവശേഷി മന്ത്രാലയം നടത്തുന്ന  പരിശോധനകൾക്കിടെ എഞ്ചിനീയർ ഫാത്തിമ അബ്ദുൾ-മാലിക് പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റിൽ ആണ് വനിത ടീമിൻറെ പ്രവർത്തനം ആരംഭിച്ചത്, ടൈലറിംഗ് ഷോപ്പുകൾ, വനിതാ സലൂണുകൾ, സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഹോട്ടലുകൾ എന്നിവയുൾപ്പെടെ 35,000 വാണിജ്യ സ്ഥാപനങ്ങളിൽ  ഇതിനോടകം പരിശോധന നടത്തുകയും യും അയ്യായിരത്തോളം നോട്ടീസുകൾ നൽകുകയും ചെയ്തു.

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും ആളും ചട്ടങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയ അഞ്ച് സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതായും ടീമംഗങ്ങൾ വ്യക്തമാക്കി.