കേന്ദ്രം കോവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി,TPR 10 ല്‍ കുറഞ്ഞാല്‍ മാത്രം ലോക്ഡൗണില്‍ ഇളവ്

0
50

ഡൽഹി : കോവിഡ് നിയന്ത്രണങ്ങളുടെ മാര്‍ഗനിര്‍ദേശം ജൂണ്‍ 30 വരെ നീട്ടി കേന്ദ്ര സര്‍ക്കാര്‍. ഏപ്രില്‍ 29 ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ കുറവ് രേഖപ്പെടുത്തിയാൽ മാത്രമേ  നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ പാടുള്ളൂ എന്നും നിർദേശത്തിൽ പറയുന്നു. രോഗബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ പ്രാദേശിക നിയന്ത്രണങ്ങള്‍ തുടരണം .

ഇതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യതയെന്നാണ് വിവരം. ഉചിതമായ സമയത്ത് മാത്രമേ ലോക്ഡൗണ്‍ പിന്‍വലിക്കാവു. അതും ഘട്ടം ഘട്ടമായി വേണം ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ എന്നാണ് നിര്‍ദ്ദേശം.