ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങൾ; കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി

0
17

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി നി ആവശ്യപ്പെട്ടു. മറുപടി രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് കോടതിയുടെ നിര്‍ദേശം. അതുവരെ തുടർ നടപടികൾ സ്വീകരിക്കരുതെന്ന് നിർദ്ദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ലക്ഷദ്വീപിലെ പുതിയ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ  ദ്വീപില് നടപ്പാക്കുന്ന നയങ്ങള്‍ ചോദ്യം ചെയ്തു കൊണ്ട് നല്‍കിയ രണ്ട് ഹരജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എം.ആര്‍ അനിത എന്നിവരടങ്ങിയ ബഞ്ചാണ് ഹർജിി പരിഗണിച്ചത്.

കവരത്തി സ്വദേശി മുഹമ്മദ് സാദിഖ് , കോണ്‍ഗ്രസ് നേതാവ് കെ.പി നൗഷാദ് അലിയുമാണ്  ഹൈക്കോടതിയില്‍ ഹരജികള്‍ നല്‍കിയത്.

ലക്ഷദ്വീപില്‍ ഇപ്പോള്‍ നടത്തുന്ന ഭരണ പരിഷ്‌കാരങ്ങള്‍ ദ്വീപിലെ സാധാരണ ജനതയുടെ സമാധാനപരമായ ജീവിതാന്തരീക്ഷവും  പാരമ്പര്യമായി കിട്ടിയ അവകാശങ്ങളെ തച്ചുടയ്ക്കുന്നതാണ് എന്നും ഹരജികളില്‍ പ്രതിപാദിക്കുന്നത്.