വാക്സിനേഷനിൽ പ്രവാസികൾക്ക് മുന്‍ഗണന നൽകി ഉത്തരവായി, വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കോവി ഷീൽഡിന് അസ്ട്രാസെനക്ക എന്ന് രേഖപ്പെടുത്തും

0
14

പ്രവാസികൾക്കും വിദേശത്ത് പഠിക്കാൻ പോകേണ്ട വിദ്യാർഥികൾക്കും കോവിഡ് പ്രതിരോധ വാക്സിനേഷനിൽ മുൻഗണന നൽകി സർക്കാർ ഉത്തരവിറക്കി.  കോവിഷീൽഡ് വാക്സിനാണ് നിലവിൽ ഇവർക്ക് നൽകുക,  സർട്ടിഫിക്കറ്റിൽ വാക്സിൻ്റെ പേര് ആസ്ട്രാസെനിക എന്ന് രേഖപ്പെടുത്തുമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഷീൽഡ് രണ്ടാം ഡോസ് എടുക്കാനുള്ള 12 ആഴ്ച ഇടവേളയും പ്രവാസികൾക്കായി കുറച്ചു. നാലു മുതൽ ആറാഴ്ചവരെയുള്ള ഇടവേളകളിൽ പ്രവാസികൾക്ക് രണ്ടാം ഡോസ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം. ഇതോടെ പ്രവാസികൾക്ക് വാക്സിനേഷന്‍റെ പേരിലുള്ള യാത്രാ തടസം മറികടക്കാനാകും

വിദേശങ്ങളിലേക്ക് മടങ്ങിപ്പോകാൻ വാക്സിനേഷൻ നിർബന്ധമാണെന്നിരിക്കെ പ്രവാസികളുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ജോർജും നേരത്തെ അറിയിച്ചിരുന്നു.

മുൻഗണ ലഭിക്കേണ്ട വർക്ക് പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഡി.എം.ഒമാർ പ്രത്യേകം നൽകും. ഇത്തരത്തിൽ സർട്ടിഫിക്കറ്റ് ആവശ്യമുള്ളവർ വിസയും ജോബ് പെർമിറ്റും അടക്കമുള്ള രേഖകൾ ഹാജരാക്കണം. .

, .