CAA നടപ്പാക്കാൻ കേന്ദ്രം വിജ്ഞാപനമിറക്കി, പൗരത്വത്തിനായി അപേക്ഷ ക്ഷണിച്ചു

0
20
amit shah

ഡൽഹി:  ദേശീയ പൗരത്വ നിയമ ഭേദഗതി ഉടനടി നടപ്പാക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വെള്ളിയാഴ്ച വിജ്ഞാപനമിറക്കി. അയൽ രാജ്യങ്ങളിൽ നിന്ന് വന്ന അഭയാർത്ഥികളിൽ നിന്ന് പൗരത്വത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചു. പാകിസ്ഥാൻ, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍നിന്ന് അഭയാര്‍ഥികളായി ഇന്ത്യയിലെത്തി ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്നവരിൽ നിന്നാണ്  അപേക്ഷ ക്ഷണിച്ചത്.

മുസ്ലിം മത വിഭാഗങ്ങൾ ഒഴികെ മേൽപ്പറഞ്ഞ രാജ്യങ്ങളിൽനിന്ന് 2014 ഡിസംബർ 31നകം ഇന്ത്യയിലെത്തിയ  ആ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍, ബുദ്ധമതക്കാര്‍, ജൈനന്മാര്‍, സിഖുകാര്‍,പാര്‍സികള്‍, ക്രിസ്ത്യാനികള്‍ തുടങ്ങിയവരിൽ നിിന്ന് അപേക്ഷ സ്വീകരിക്കും. പാസ്പോർട്ട് ഇല്ലെങ്കിൽ പോലും ഇവർക്ക് പൗരത്വത്തിന് വേണ്ടി അപേക്ഷിക്കാം എന്നാണ് പൗരത്വ നിയമ ഭേദഗതിയിൽ പറയുന്നത്. ഇവർ തിരികെ ചെന്നാല്‍ മതപീഡനം നേരിടേണ്ടി വരുമെന്നതിനാലാണ് ഇളവ് നൽകിയിരിക്കുന്ന്നതെന്നാണ് കേന്ദ്രത്തിിലെ വാദം. ആയതിനാാൽ തന്നെ പൗരത്വം ലഭിക്കാന്‍ 11 വര്‍ഷത്തോളം ഇന്ത്യയില്‍ താമസിച്ചിരിക്കണമെന്ന വ്യവസ്ഥ ഇവരുടെ കാര്യത്തില്‍ അഞ്ചുവര്‍ഷമായി കുറച്ചിട്ടുണ്ട്.

2019-ലെ നിയമഭേദഗതിക്ക് ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ 2009-ലെ ചട്ടപ്രകാരമാണ് ഇപ്പോള്‍ പൗരത്വത്തിനുള്ള നടപടി ക്രമങ്ങള്‍ നടത്തുക എന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. സി.എ.എ നിയമത്തിനെതിരെ 2020-ന്റെ തുടക്കത്തില്‍ രാജ്യമൊട്ടാകെ പ്രത്യേകിച്ചും ഡല്‍ഹിയില്‍ വൻ പ്രതിഷേധം ഉയർന്നിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നാണ് സമരങ്ങൾ കെട്ടടങ്ങിയത്.