സംസ്ഥാനത്ത് ലേക്ക്ഡൗൺ തുടരണമോ, സർക്കാർ തീരുമാനം ഇന്ന്

0
21

തിരുവനന്തപുരം: ലോക്ക്ഡൗൺ തുടരണോ വേണ്ടയോ എന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ  തീരുമാനം ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഒരാഴ്ച കൂടി ലോക്ക്ഡൗൺ തുടരണമെന്ന അഭിപ്രായമാണ് ആരോഗ്യ  വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുന്നതുവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശമുണ്ട്.

ലോക്ക്ഡൗൺ നീട്ടിയാലും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ മേഖലകളിൽ ഇളവുകൾ പ്രഖ്യാപിക്കാനാണ് സാധ്യത. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ജൂണ്‍ 1 മുതല്‍ തുടങ്ങുന്നതിനാല്‍ വിദ്യാര്‍ഥികളുടെ പഠന സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കിയേക്കും.മൊബൈൽ, ടെലിവിഷൻ റിപ്പയർ കടകളും കണ്ണട കടകളും ചൊവ്വ, ശനി ദിവസങ്ങളിൽ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. അടിസ്ഥാന, നിര്‍മാണ് മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി ലോക്ക്ഡൌണ്‍ നീട്ടാനാണ് സാധ്യത.