തറാവീഹ് നമസ്കാരത്തിനുള്ള സമയം 15 മിനിറ്റിൽ എന്ന് അരമണിക്കൂറായി വർധിപ്പിക്കണമെന്ന് ആവശ്യം

0
15

കുവൈറ്റ് സിറ്റി : വിശുദ്ധ റമദാൻ മാസത്തിൽ താരാവിഹ് നമസ്കാരത്തിനുള്ള സമയം കുറച്ചതിനെതിരെെ കുവൈത്തിൽ  വ്യാപകമായി പരാതി ഉയർന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ അനുവദിച്ച 15 മിനിട്ടിൽ നിന്നും നമസ്കാരസമയം അരമണിക്കൂറായി ഉയർത്തണമെന്നാണ് വിശ്വാസികൾ ആവശ്യപ്പെടുന്നത്.

നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം പരിഗണിച്ച് 15 മിനിറ്റ് മാത്രമാണ് തറാവീഹ് നമസ്കാരത്തിന് സർക്കാർ അനുമതി നൽകിയിട്ടുള്ളത്, സമയപരിധി 15 മിനിറ്റ് ആയി നിജപ്പെടുത്തിയത് കാരണം ഇമാമുകളെ പ്രാർത്ഥന വേഗത്തിലാക്കുകയും അവരുടെ പാരായണം കുറയ്ക്കുകയും ചെയ്യുന്നു. നമസ്കാരത്തിൽ പങ്കെടുക്കുന്ന പ്രായമായ വിശ്വാസികൾ ഉൾപ്പെടെ പലർക്കും ഇത് പ്രയാസം സൃഷ്ടിക്കുന്നതായി ആണ് പരാതിക്കാർ പറയുന്നത് . അതുകൊണ്ടുതന്നെ നമസ്കാര സമയം 15 മിനിറ്റിൽ നിന്ന് അര മണിക്കൂർ ആയി വർധിപ്പിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

പള്ളികളിൽ ആചാരപരമായ പ്രാർത്ഥന നടത്തുന്നതിന് സ്ത്രീകൾക്ക് അനുമതി നിഷേധിച്ചതിനെ എതിരെയും വിശ്വാസികൾ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയതായും അൽ റായി ദിനപത്രം റിപ്പോർട്ട് ചെയ്തു.