ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത് പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. വള്ളികുന്നം ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയും പുത്തൻ ചന്ത കുറ്റിയിൽ തെക്കതിൽ അമ്പിളി കുമാറിന്റെ മകനുമായ അഭിമന്യു ആണ് കൊല്ലപ്പെട്ടത്. ആർ എസ് എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. പടയണിവട്ടം ക്ഷേത്രത്തില്‍ ഇന്നലെ വിഷു ഉത്സവത്തിനിടെ രാത്രി പത്ത് മണിയോടെയാണ് സംഭവം. ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണ് അഭിമന്യുവിന് കുത്തേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മറ്റൊരു ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൻറെ തുടർച്ചയാണ് സംഭവം എന്ന് പോലീസ് പറഞ്ഞു .ഉത്സവത്തിനിടെ തര്‍ക്കങ്ങളുണ്ടായതില്‍ അഭിമന്യുവിന്റെ സഹോദരന്‍ ഉള്‍പ്പെട്ടിരുന്നു.