കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഹെലികോപ്ട ഉപയോഗിച്ചത് അനധികൃത പണക്കടത്തിനെന്ന് ആരോപണം. റോഡിലെ പരിശോധന ഒഴിവാക്കാനായിരുന്നു ഇതെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി ലഭിച്ചു. ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്റ് ഹ്യൂമന്‍ പ്രൊട്ടക്ഷന്‍ സംസ്ഥാന പ്രസിഡന്റ് ഐസക് വര്‍ഗീസാണ് പരാതി നല്‍കിയത്. അനധികൃത പണമിടപാടിനെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ ശബ്ദ സന്ദേശം സംബന്ധിച്ച് അന്വേഷണം വേണമെന്നും പരാതിയില്‍ ആവശ്യമുണ്ട്.