റിയാദ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് സൗദി. 11 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കും. യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജർമ്മനി, അമേരിക്ക, അയർലൻഡ്, ഇറ്റലി, പോർച്ചുഗൽ, യുണൈറ്റഡ് കിംഗ്ഡം, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്കാണ് ഞായറാഴ്ച മുതൽ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കും. ആഭ്യന്തര വകുപ്പ് അധികൃതരെ ഉദ്ധരിച്ച് ദേശീീയ വാർത്താ ഏജൻസിയാണ് വിവരംം പുറത്തുവിട്ടത്. സൗദിയിലേക്ക് വരുന്ന യാത്രക്കാർ ക്വാറൻ്റയിന്‍ അടക്കമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദ്ദേശമുണ്ട്.