റിക്രൂട്ട്മെൻ്റ്കരാർ റദ്ദാക്കിയാൽ കുവൈത്ത് സ്വദേശിക്കും, ഗാർഹിക തൊഴിലാളികൾക്കും ഫീസ് തിരികെ നൽകുന്നതിനുള്ള പുതിയ വ്യവസ്ഥകളുൾപ്പെടുത്തി ബൽസലാമ പ്ലാറ്റ്ഫോമ്

0
24

കുവൈത്ത് സിറ്റി : ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി പുതിയ കരാറുകളിൽ ഒപ്പുവച്ച പൗരന്മാർക്കും വീട്ടുജോലിക്കാർക്കും ഫീസ് തിരികെ നൽകുന്നതിനുള്ള പുതിയ വ്യവസ്ഥകൾ ബെൽസലാമ പ്ലാറ്റ്‌ഫോമിൽ ഉൾപ്പെടുത്തിയതായി അൽ-ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. പരമാവധി 490 ദിനാർ ആണ് റീഫണ്ട് ചെയ്ത് നൽകുക. ഫിലിപ്പീൻസിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്കാണിത്. റീഫണ്ടിനായുള്ള നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിൽ വിശദീകരിക്കുന്നത് ഇപ്രകാരം;

  • ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റ് റദ്ദാക്കാൻ സ്പോൺസർ തീരുമാനിക്കുകയാണെങ്കിൽ,  ഇതിനായി ഓൺലൈനായി ഒരു അപേക്ഷ സമർപ്പിക്കുകയും തുടർന്ന് നാഷണൽ ഏവിയേഷൻ സർവീസസിലെ (എൻ‌എ‌എസ്) ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടുകയും വേണം.
  • ആദ്യ പി‌സി‌ആർ‌ ടെസ്റ്റ് നടത്തുന്നതിന് മുമ്പ്  റീഫണ്ടിനായി അർത്ഥിക്കുകയാണെങ്കിൽ, സേവന ഫീസൊന്നും ഈടാക്കില്ല.
  • പോസിറ്റീവ് പി‌സി‌ആർ പരിശോധന ഫലം കാരണം റിക്രൂട്ട്മെന്റ് റദ്ദാക്കുകയോ അല്ലെങ്കിൽ ജോലി റിപ്പോർട്ടുചെയ്യുന്ന തീയതി മാറ്റുകയോ ചെയ്താൽ, മൊത്തം ഫീസുകളുടെ 10 ശതമാനം സ്പോൺസറിന് തിരികെ നൽകുന്ന തുകയിൽ നിന്ന് കുറയ്ക്കും.