കുവൈത്തിൽ നഴ്സിംഗ് മേഖലയിൽ തൊഴിലെടുക്കുന്നവരിൽ 20846 പേരും പ്രവാസികൾ, 5 % സ്വദേശികൾ മാത്രമാണ് മേഖലയിലുള്ളത്

0
9

കുവൈത്ത് സിറ്റി: കുവൈത്തിൽ നഴ്സിംഗ് മേഖലയിൽ തൊഴിലെടുക്കുന്നവരിൽ വെറും അഞ്ച് ശതമാനം പേർ മാത്രമാണ് സ്വദേശികൾ എന്ന് ആരോഗ്യ മന്ത്രാലയം. 1,086 സ്വദേശികൾ മാത്രമാണ് ഈ മേഖലയിൽ തൊഴിലെടുക്കുന്നത്. 20,846 ജീവനക്കാർ പ്രവാസികളാണെന്നും, 530 പേർ ബിദുൻമാരാണെന്നും ആരോഗ്യമന്ത്രി ഷെയ്ഖ് ബേസിൽ അൽ സബ പാർലമെൻറിൽ പറഞ്ഞതായി അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു . എം പി അഹമ്മദ് മുദിയ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യംം വ്യക്തമാക്കിയത്. 2017 മുതൽ ഇതുവരെ 2,490 ജീവനക്കാർ നഴ്സിംഗ് ജോലികളിൽ നിന്നും രാജിവച്ചതായും  ആരോഗ്യ മന്ത്രിി വ്യക്തമാക്കി.