കവരത്തി: ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് മാംസം ഒഴിവാക്കുന്നത് ഇസ്ക്കോണിൻ്റെ അക്ഷയപാത്ര പദ്ധതി നടപ്പിലാക്കുന്നതിനായി എന്ന് ദി ഫെഡറൽ ഓൺലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു
ബെംഗളൂരുവിലെ ഇന്‍ര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ്സ് എന്ന സംഘടനയാണ് ഇസ്‌കോണ് . ഇവരുടെ അക്ഷയപാത്രയില്‍ മാംസഭക്ഷണമില്ല പൂര്‍ണമായും സസ്യഭക്ഷണമാണ്. അതോടൊപ്പം വെളുത്തുള്ളിയും സവാളയും ഇസ്‌കോണ്‍ ഉപയോഗിക്കാറില്ല. ഈ സംഘടന നല്‍കുന്ന ഭക്ഷണത്തിലെ പോഷകാഹാരക്കുറവിനെക്കുറിച്ച് ഭക്ഷ്യാവകാശ പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. 2021 ജനുവരി 27ന് ദ്വീപില്‍ വച്ച് ചേര്‍ന്ന ഉച്ച ഭക്ഷണപദ്ധതിയുമായി ബന്ധപ്പെട്ടട യോഗത്തിലാണ് മാംസാഹാരങ്ങൾ ഒഴിവാക്കുന്നതായിി അറിയിച്ചത്. യോഗത്തിൽ പങ്കെടുത്ത എല്ലാ എല്ലാ പഞ്ചായത്ത് അംഗങ്ങളും ഇതിനെ എതിർത്തിരുന്നു.