ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ സി.പി.ഐ.എം എം.പിമാര്‍ നല്‍കിയ അപേക്ഷ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ തള്ളി . കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. വി.ശിവദാസന്‍, എ.എം ആരിഫ്, എളമരം കരീം എന്നീ എം.പിമാരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. ദ്വീപിലെ യഥാര്‍ത്ഥ വസ്തുത ജനം അറിയുമെന്ന ആശങ്കമൂലമാണ് അഡ്മിനിസ്ട്രേഷൻ അനുമതി നൽകാതിരുന്നത് എന്ന് എളമരം കരീം പറഞ്ഞു. നേരത്തെ, എ.ഐ.സി.സി സംഘത്തിനും ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അധികൃതര്‍ അനുമതി നിഷേധിച്ചിരുന്നു.