കുവൈത്ത് സിറ്റി: അനധികൃത നിർമാണം നടത്തിയതിന് സ്ത്രീ ഉൾപ്പെടെ മൂന്ന് നേപ്പാൾ സ്വദേശികൾ അറസ്റ്റിലായി. മൂവരെയും സ്വദേശങ്ങളിലേക്ക് നാടുകടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ജഹ്റയിൽ അപ്പാർട്ട്മെൻറ് കേന്ദ്രീകരിച്ച് മദ്യനിർമ്മാണവും വിതരണവും നടത്തുന്ന സംഘമാണ് പിടിയിലായത്. ഇവിടെ നിന്നും നിരവധി മദ്യക്കുപ്പികളും, മദ്യ നിർമാണ ഉപകരണങ്ങളും സാമഗ്രികളും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു