കുവൈത്ത് സിറ്റി: ഷർക്ക്, ഫഹഹീൽ മാർക്കറ്റുകളിൽ മത്സ്യ ലേലം പുനരാരംഭിക്കണം എന്ന ആവശ്യവുമായി കുവൈറ്റ് ഫിഷർമാൻ ഫെഡറേഷൻ രംഗത്ത്. വിപണി വീണ്ടും ഉപഭോക്താക്കൾക്കായി തുറന്നു നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളികളെയും മത്സ്യ വിപണികളിൽ തൊഴിലെടുക്കുന്നവർക്കും പ്രതിരോധ കുത്തിവെപ്പ് എത്രയും വേഗം ലഭ്യമാക്കണമെന്ന ഫെഡറേഷൻ്റെ അഭ്യർത്ഥന അംഗീകരിച്ച ആരോഗ്യവകുപ്പിന് സംഘടന നന്ദി രേഖപ്പെടുത്തി.അടുത്ത ജൂൺ പകുതിയോടെ മധ്യ ഫിഷിംഗ് സീസൺ ആരംഭിക്കാനുള്ള കാർഷിക അതോറിറ്റിയുടെ തീരുമാനത്തെ യൂണിയൻ സ്വാഗതം ചെയ്തു.