കുവൈത്ത് സിറ്റി: കുവൈത്തിൽ പൊതു ഉദ്യാനങ്ങൾ വീണ്ടും തുറന്നു. കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചറൽ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സസ് (പിഎഎഎഫ്‌ആർ) ആണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പ്രാദേശിക സമയം രാവിലെ 8 മണി മുതൽ രാത്രി 10 മണി വരെയാണ് തുറന്നു പ്രവർത്തിക്കുക.
എല്ലാ പൊതു ഉദ്യാനങ്ങളും വീണ്ടും തുറക്കാനുള്ള തീരുമാനം അക്കാദമിക വർഷാവസാനത്തിനുശേഷം കുടുംബങ്ങൾക്കും കുട്ടികൾക്കും വിനോദം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണെന്നും, എന്നാൽ എല്ലാ ആരോഗ്യ സുരക്ഷാ മുൻകരുതൽ നടപടികളും പിന്തുടരേണ്ടതുണ്ട് എന്നും അധികൃതർ വ്യക്തമാക്കി.